ന്യൂഡൽഹി: വാണിജ്യ വാഹനങ്ങളുടെ വില്പന ഏപ്രിലിൽ എട്ടു ശതമാനം കുറഞ്ഞു. ടൂ വീലർ വില്പനയിലെ ഇടിവ് 17 ശതമാനമാണ്. കാർ വില്പനയിലെ വൻ ഇടിവിനു പിന്നാലെയാണ് മറ്റു വാഹനങ്ങളുടെ വില്പനയും താഴോട്ടു പോയതിന്റെ കണക്കുകൾ.
വാണിജ്യ വാഹനങ്ങളിൽ ഒന്നാം സ്ഥാനത്തുനിൽക്കുന്ന ടാറ്റാ മോട്ടോഴ്സിന് 18 ശതമാനം ഇടിവുണ്ടായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും താഴോട്ടു പോയപ്പോൾ അശോക് ലെയ്ലൻഡ് വില്പന 10 ശതമാനം വർധിപ്പിച്ചു.
ടൂവീലർ വില്പനയിൽ ഒന്നാം സ്ഥാനത്തുള്ള ഹീറോ മോട്ടോ കോർപ്പിന് 17 ശതമാനമാണ് ഇടിവ്. ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടേഴ്സിന് 32 ശതമാനം ഇടിവുണ്ടായി. ബജാജ് ഓട്ടോ 2.5 ശതമാനവും ടിവിഎസ് മോട്ടോർ മൂന്നു ശതമാനവും സുസുകി മോട്ടോർ സൈക്കിൾ ഒൻപതു ശതമാനവും ഇടിവ് കാണിച്ചു.