സ്വ​വ​ര്‍​ഗാ​നു​രാ​ഗി​ക​ള്‍ എ​ന്നാ​രോ​പി​ച്ച് യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ചു​ട്ടു​പ​ഴു​പ്പി​ച്ച ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു ! ബ​ന്ധു​ക്ക​ള്‍ ഒ​ളി​വി​ല്‍…

സ്വ​വ​ര്‍​ഗാ​നു​രാ​ഗം ആ​രോ​പി​ച്ച് പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ ര​ണ്ടു യു​വ​തി​ക​ളെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ക്കു​ക​യും സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ചു​ട്ടു​പ​ഴു​പ്പി​ച്ച ഇ​രു​മ്പു​വ​ടി കൊ​ണ്ട് പൊ​ള്ള​ലേ​ല്‍​പ്പി​പ്പി​ക്കു​യും ചെ​യ്ത​താ​യി പ​രാ​തി.

ഇ​വ​രെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​താ​യും പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

മൂ​ര്‍​ഷി​ദാ​ബാ​ദി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ്ര​തി​ക​ളി​ല്‍ ര​ണ്ടു​പേ​ര്‍ യു​വ​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ്.

മ​റ്റൊ​രാ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ര്‍ മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് യു​വ​തി​ക​ളെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു എ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

യു​വ​തി​ക​ള്‍ ചെ​റു​പ്പം മു​ത​ല്‍ ഒ​രു​മി​ച്ചാ​ണ് ക​ളി​ച്ച് വ​ള​ര്‍​ന്ന​തെ​ന്ന് യു​വ​തി​ക​ളി​ല്‍ ഒ​രാ​ളു​ടെ അ​മ്മ പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ല്‍ ഗ്രാ​മ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ അ​സ്വ​സ്ഥ​രാ​യി​രു​ന്നു​വെ​ന്നും അ​മ്മ പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ര്‍ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. ത​ലേ​ന്ന് രാ​ത്രി കൂ​ട്ടു​കാ​രി​ക്ക് ശാ​രീ​രി​കാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​രു​വ​രും ഒ​രു​മി​ച്ചാ​ണ് ഉ​റ​ങ്ങി​യ​ത്.

സം​ഭ​വ ദി​വ​സം രാ​വി​ലെ എ​ന്തി​നാ​ണ് നി​ങ്ങ​ള്‍ കി​ട​ക്ക പ​ങ്കി​ടു​ന്ന​ത് എ​ന്ന് ചോ​ദി​ച്ച് പ്ര​തി​ക​ള്‍ മു​റി​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ച് ക​യ​റി. തു​ട​ര്‍​ന്ന് മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ലെ​സ്ബി​യ​ന്‍​സ് എ​ന്ന് വി​ളി​ച്ച് അ​പ​മാ​നി​ച്ചു. സ്വ​കാ​ര്യ​ഭാ​ഗ​ത്ത് ചു​ട്ടു​പ​ഴു​പ്പി​ച്ച ഇ​രു​മ്പു​വ​ടി കൊ​ണ്ട് പൊ​ള്ള​ലേ​ല്‍​പ്പി​ച്ചു. വി​വ​സ്ത്ര​രാ​ക്കി ബ​ലാ​ത്സം​ഗം ചെ​യ്യാ​നും പ്ര​തി​ക​ള്‍ ശ്ര​മി​ച്ച​താ​യും യു​വ​തി​ക​ള്‍ പ​റ​യു​ന്നു.

മൂ​ന്ന് പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഒ​ളി​വി​ല്‍ പോ​യ മ​റ്റു ര​ണ്ടു​പേ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment