തിരക്കുള്ള ബസില്‍ രണ്ടു യുവതികള്‍ തമ്മില്‍ പൊരിഞ്ഞ അടി; സംഭവം അറിഞ്ഞെത്തിയ പോലീസ് ഇരുവരെയും ചവിട്ടി വെളിയിലിട്ടു; അടി പൊട്ടാനുള്ള കാരണം ഇങ്ങനെ…

ബസ് യാത്രയുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ പോരടിച്ച സ്ത്രീകളെ പോലീസ് എത്തി ബസിനു പുറത്താക്കി. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടയിലേക്കു പോയ കെഎസ്ആര്‍ടിസി ബസിലാണ് മറയൂരില്‍ വച്ച് യാത്രികരായ സ്ത്രീകള്‍ തമ്മില്‍ വക്കേറ്റമുണ്ടാക്കുകയും അടിയില്‍ കലാശിക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസില്‍ തിരക്കായത് മൂലം മൂന്നാറില്‍ നിന്ന് ഉദുമല്‍പേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗല്‍ സ്വദേശി യുവതിക്ക് മറയൂര്‍ വരെ സീറ്റ് കിട്ടിയിരുന്നില്ല.

നിന്നു കാലു കഴച്ചപ്പോള്‍ ഡ്രൈവര്‍ സീറ്റിനടുത്തുള്ള എഞ്ചിന്‍ ബോക്‌സിനു മുകളില്‍ ഇരിക്കാനായി ഡിണ്ടിഗല്‍ സ്വദേശിനിയുടെ ശ്രമം. എന്നാല്‍ ഇതേ സ്ഥലം മറയൂര്‍ സ്വദേശിനിയായ വീട്ടമ്മയും നോക്കി വച്ചിരുന്നു. രണ്ടു പേരും ഒരേ സമയം ഇരിക്കാന്‍ നോക്കിയതോടെ വാക്കു തര്‍ക്കമായി. ഇത് പിന്നീട് കലാശിച്ചത് പരസ്പരമുള്ള സംഘടനത്തിലാണ്. ഇവരെ നിയന്ത്രിക്കാന്‍ ബസിലെ ജീവനക്കാനും മറ്റു യാത്രികരും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് മറയൂര്‍ സ്റ്റേഷനിലെ അഡീഷനല്‍ എസ്ഐ കെ.കെ.അനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി ഇരുവരെയും പുറത്തിറക്കിയ ബസ് യാത്ര തുടര്‍ന്നു.

Related posts