ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നു. ഇതിനായുള്ള പ്രിന്റിംഗ് ഓർഡർ തയാറായെന്ന് ആർബിഐ അധികൃതർ അറിയിച്ചു. കൂടുതൽ 50 രൂപ നോട്ടുകളും പുറത്തിറക്കാൻ ആർബിഐ നീക്കമുണ്ട്.
1000 രൂപ, 500 രൂപ നോട്ടുകൾ നിരോധിച്ചപ്പോൾ ഉണ്ടായ ചില്ലറ ക്ഷാമം നേരിടുന്നതിന് വേണ്ടിയാണ് ആർബിഐ യുടെ പുതിയ നടപടി. 50, 100 രൂപ നോട്ടുകള്‍ക്ക് തുടര്‍ച്ചയായി 200 കൂടി വരുമ്പോള്‍ അത് സാധാരണക്കാര്‍ക്ക് വലിയ അളവില്‍ ഗുണം ചെയ്യും എന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.