വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അണ്വായുധങ്ങളുടെ സുരക്ഷാ ചുമതലയുള്ള സ്ട്രാറ്റജിക് കമാൻഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ വന്ന ഒരർഥവുമില്ലാത്ത പോസ്റ്റ് ഭയാശങ്കൾക്കിടയാക്കി.
ഞായറാഴ്ച വൈകിട്ടാണ് പോസ്റ്റ് വന്നത്. ;l;;gmlxzssaw എന്നീ ഇംഗ്ലീഷ് അക്ഷരങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്.
അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയം സോഷ്യൽ മീഡിയയിൽ വ്യാപകമായി. ഏതാനും മിനിട്ടുകൾക്കകം ട്വീറ്റ് ഡിലീറ്റായി.
സ്ട്രാറ്റജിക് കമാൻഡ് സോഷ്യൽ മീഡിയ മാനേജരുടെ കുഞ്ഞാണ് ഇതിനു പിന്നിലെന്നു പിന്നീടു വ്യക്തമായി.
മാനേജർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. കുഞ്ഞ് ഫോണിലെയോ കംപ്യൂട്ടറിലെയോ കീകളിൽ ഞെക്കിക്കളിച്ചപ്പോഴാണ് ഇതു സംഭവിച്ചത്.