പത്തനംതിട്ട: ഒരു വര്‍ഷത്തിനിടെ ഏഴു തവണ വില ഉയര്‍ത്തി ടയര്‍ കമ്പനികള്‍ നടത്തുന്ന സംഘടിത നീക്കത്തിനെതിരേ വില്പനക്കാരും രംഗത്ത്.
വാഹന ഉടമകളെ ഒരേ പോലെ ബാധിക്കുന്ന വില വര്‍ധന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകള്‍ക്ക് വിരുദ്ധമായാണെന്ന് ചെറുകിട ടയര്‍ വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം 4500 രൂപ മാത്രം വിലയുണ്ടായിരുന്ന ഒരു ടയറിനു ഏഴു തവണയായി അഞ്ചു ശതമാനം വീതം വില ഉയര്‍ന്നു ഇപ്പോള്‍ 5750 രൂപയില്‍ എത്തി നില്ക്കുന്നു.
ഹെവി വാഹനങ്ങളുടെ ടയറിന് 1500 രൂപ വരെ വില ഉയര്‍ന്നു. വിപണിയില്‍ സംഘടിതമായി ടയര്‍ വില ഉയര്‍ത്തുകയും സ്വാഭാവിക റബറിന്റെ വിലയിടിക്കുകയും ചെയ്തതിന്റെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അഞ്ച് വന്‍ ടയര്‍ കമ്പനികള്‍ക്ക് 1788 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ പിഴയിട്ടത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.
കമ്പനികളുടെ അപ്പീലുകള്‍ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തിരുന്നു.
ഇതിനിടയിലും ടയര്‍ കമ്പനികള്‍ ഉള്‍പ്പെടെ ഒരോ മാസവും വില വര്‍ധിപ്പിച്ചു വരികയാണെന്ന് ഡിലേഴ്സ് ആന്ഡ്് അലയമെന്റ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
വില വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അസോസിയേഷന് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയിംസ് മാത്യു അഭിപ്രായപ്പെട്ടു.
ഉപഭോക്താകള്‍ സംഘടിതരല്ലെന്ന തിരിച്ചറിവാണ് കമ്പനികളെ ഈ വന്‍ കൊള്ളയ്ക്കു പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വാഭാവിക റബര്‍ വിതരണം ചെയ്യുന്ന വ്യാപാരികളെയും സംസ്കരണ സ്ഥാപനങ്ങളെയും കബളിപ്പിച്ച് സാധാരണ കര്‍ഷകര്‍ക്കു ലഭിക്കേണ്ട കാര്‍ഷിക വായ്പകള്‍ കമ്പനികള്‍ തട്ടിയെടുക്കുന്നത് അടുത്തയിടെ കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ വന്‍തോതില്‍ പിഴകള്‍ കമ്പനികള്‍ക്കുമേല്‍ ഉണ്ടാകുമ്പോള്‍ വിപണിയില്‍ റബര്‍ വില കൂടുന്നതു മറയാക്കി ടയര്‍ വില കുത്തനെ കൂട്ടാനുള്ള ശ്രമമാണ ്കമ്പനികള് നടത്തിവരുന്നതെന്നും ഡീലേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
ഒരിക്കല്‍ വര്‍ധിപ്പിച്ച വില പിന്നീട കുറയ്ക്കാറില്ല. മുന്‍ വര്‍ഷങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരുന്നു ടയറുകള്‍ക്ക് കമ്പനികള്‍ വിലവര്ധിപ്പിച്ചിരുന്നത്.
31ന് അവസാനിക്കുന്ന ഈ സാമ്പത്തികവര്‍ഷമാണ് ഇത്തരത്തില്‍ ക്രമാതീതമായ വര്‍ധന ടയര്‍ വിലയില്‍ പ്രകടനമായിട്ടുള്ളത്.