ന്യൂഡൽഹി: ബിരിയാണിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡർ ഹിരോഷി സുസുക്കി കഴിഞ്ഞദിവസം സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോക്ക് സമ്മിശ്ര പ്രതികരണം.
ലഖ്നോവി ബിരിയാണി ആസ്വദിച്ചുകഴിക്കുന്ന ഹിരോഷി സുസുക്കിയാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസമായി താൻ ലഖ്നോവി ബിരിയാണിയാണു കഴിക്കുന്നതെന്നും വിഭവം തനിക്കുവളരെയധികം ഇഷ്ടപ്പെട്ടെന്നും സുസുക്കി പറഞ്ഞു.
താൻ കഴിച്ച ഏറ്റവും മികച്ച ബിരിയാണിയാണിതെന്നും സുസുക്കി പറയുന്നു. എന്നാൽ, ഈ വീഡിയോ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ ഭക്ഷണപ്രിയർക്ക് അത്ര പിടിച്ചില്ല.
ഇന്ത്യയിലുടനീളമുള്ള മറ്റ് ബിരിയാണികൾ രുചിച്ചു നോക്കാതെ ഒരിടത്തേത് മികച്ചതാണെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്ന് പോസ്റ്റിന് കമന്റിട്ടവർ പറയുന്നു. ഹൈദരാബാദി ബിരിയാണി, ബംഗാളി (കൊൽക്കത്ത) ബിരിയാണി തുടങ്ങി തലശേരി ബിരിയാണി വരെ പരീക്ഷിക്കാൻ അദ്ദേഹത്തോട് അവർ ആവശ്യപ്പെടുകയുംചെയ്തു.