യു​എ​ഇ​യി​ൽ​നി​ന്ന് : മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഇ​ന്‍​ഷ്വ​റ​ൻ​സ് വി​പു​ലീ​ക​രി​ക്കും

ദു​ബാ​യ്: യു​എ​ഇ​യി​ൽ സ്വ​ാഭാ​വി​ക മ​ര​ണം സം​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി തു​ട​ങ്ങി​യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കും. ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഈ ​വ​ർ​ഷം ദു​ബാ​യ് നാ​ഷ​ണ​ൽ ഇ​ൻ​ഷ്വ​റ​ൻ​സും നെ​ക്സ​സ് ഇ​ൻ​ഷ്വ​റ​ൻ​സ് ബ്രോ​ക്കേ​ഴ്സും കൂ​ടി പ​ങ്കാ​ളി​ക​ളാ​കും.

പ​ത്തി​ൽ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ൽ ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ക. 69 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​കാം. വ​ർ​ഷം 32 ദി​ർ​ഹ​മാ​ണ് പ്രീ​മി​യം.

മ​ര​ണ​മോ, സ്ഥി​രം ശാ​രീ​രി​ക വൈ​ക​ല്യ​മു​ണ്ടാ​ക്കു​ന്ന അ​പ​ക​ട​മോ സം​ഭ​വി​ച്ചാ​ൽ 35,000 ദി​ർ​ഹം വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കും. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ 12,000 ദി​ർ​ഹം വ​രെ​യു​ള്ള ചെ​ല​വ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി ന​ൽ​കു​ക​യും ചെ​യ്യും. ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment