മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ് ദിലീപ്. ചില വിവാദങ്ങളില്‍പ്പെട്ട് അടുത്തകാലത്തായി ഉഴറുന്ന ദിലീപിനെത്തേടി ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ് ഇപ്പോള്‍.
ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാര്‍ത്ത. പത്ത് വര്‍ഷം കാലാവധിയുളളതാണ് ദുബായ് സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ.
രാജ്യത്ത് സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും ഗോള്‍ഡന്‍ വിസ ലഭിക്കു ന്നവര്‍ക്ക് സാധിക്കും.
പത്ത് വര്‍ഷം കാലാവധി കഴിഞ്ഞാല്‍ തനിയെ പുതുക്കാനാകും. 2021 ഓഗസ്റ്റില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഗോള്‍ഡന്‍ വീസ അനുവദിച്ചിരുന്നു.
തുടര്‍ന്ന് മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി,സുരാജ് വെഞ്ഞാറമ്മൂട്, ഗായിക കെ.എസ് ചിത്ര, നടിമാരായ മീന, ശ്വേത മേനോന്, മീര ജാസ്മിന്, നൈല ഉഷ, മിഥുന് രമേശ് എന്നിവരും ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു.
വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് ആദര സൂചകമായി യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വീസ നല്‍കാറുണ്ട്.
മലയാളി വ്യവസായി എംഎ യൂസഫലിക്കാണ് ആദ്യം ഗോള്‍ഡന്‍ വിസ ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനാണ് ഭരണകൂടം ഗോള്‍ഡന്‍ വീസ ആരംഭിച്ചത്.
ഇവരുടെ കഴിവുകള്‍ യുഎഇക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
പത്ത് വര്‍ഷമാണ് വിസയുടെ കാലാവധി. ഇക്കാലയളവില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം.
സ്പോണ്‍സറുടെ അനുമതി ആവശ്യമില്ലാതെ തന്നെ ജോലി ചെയ്യാനും മറ്റു ഇടപാടുകള്‍ നടത്താനും കഴിയും.