അബുദാബി: യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ഊർജിതം. വിവിധ സ്വകാര്യ കമ്പനികളിലായി ഇതുവരെ 79,000 ഓളം സ്വദേശികളെ നിയമിച്ചു.
ഒരു വർഷത്തിനുള്ളിൽ സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനവാണുണ്ടായത്.അമ്പതിലേറെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പ്രതിവർഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്ഥയാണ് യുഎഇയിലുള്ളത്.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി എടുത്തിരുന്നു.