തിരുവനന്തപുരം: യുഎഇ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.40 നാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പ്രളയത്തെ തുടർന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാനും നവകേരളം പുനർസൃഷ്ടിക്കാനും ഫണ്ട് ശേഖരണത്തിനായാണ് അദ്ദേഹം യുഎഇയിലേക്ക് പോയത്.
അഞ്ച് ദിവസത്തെ സന്ദർശനമായിരുന്നു. യുഎഇയിലുള്ള മലയാളികളെയും യുഎഇയിലെ ലോകകേരള സഭ പ്രതിനിധികളെയും നേരിൽ കണ്ട് ഫണ്ട് ശേഖരിക്കാനായിരുന്നു വിദേശ സന്ദർശനം. 300 കോടി രൂപ ലോക കേരളസഭ പ്രതിനിധികൾ ശേഖരിച്ച് നൽകണമെന്ന് അദ്ദേഹം ലോകകേരള സഭ പ്രതിനിധികളോട് നിർദേശം നൽകിയിരുന്നു.