യു​എ​ഇ പ്ര​സി​ഡ​ന്‍റി​നൊ​പ്പം മോ​ദി​യു​ടെ റോ​ഡ് ഷോ ​

അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ക് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ ഇ​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. പ​ത്താ​മ​ത് വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന യു​എ​ഇ പ്ര​സി​ഡ​ന്‍റി​നെ വൈ​കി​ട്ട് അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്വീ​ക​രി​ക്കും.

തു​ട​ർ​ന്ന് ഇ​രു​വ​രും മൂ​ന്നു കി​ലോ​മീ​റ്റ​ർ ദൂ​രം റോ​ഡ് ഷോ​യാ​യി നീ​ങ്ങും. ഗു​ജ​റാ​ത്തി​ലേ​ക്ക് വ​ൻ​കി​ട നി​ക്ഷേ​പ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന വൈ​ബ്ര​ന്‍റ് സ​മ്മി​റ്റ് നാ​ളെ​യാ​ണ്.

മൂ​ന്ന് ദി​വ​സം സം​സ്ഥാ​ന​ത്തു​ള്ള പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ രാ​ജ്യ​ത​ല​വ​ൻ​മാ​രു​മാ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Related posts

Leave a Comment