യു​എ​ഇ അ​ണ്ട​ർ 19 ദേ​ശീ​യ ടീ​മി​ൽ  ഇ​ടംനേ​ടി കോ​ന്നി സ്വ​ദേ​ശി


കോ​ന്നി: യു​എ​ഇ ദേ​ശീ​യ അ​ണ്ട​ർ 19 ടീ​മി​ൽ ഇ​ടം നേ​ടി മാ​ധ​വ് മ​നോ​ജ്‌ നാ​യ​ർ. കോ​ന്നി കൊ​ന്ന​പ്പാ​റ ശാ​ന്തി​ഭ​വ​ന​ത്തി​ൽ മ​നോ​ജ്‌ കു​മാ​റി​ന്‍റെ​യും ജ​യ ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ് മാ​ധ​വ്.

ഇ​ന്ന​ലെ ആ​രം​ഭി​ച്ച ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ലേ​ക്കു​ള്ള ടീ​മി​ലാ​ണ് മാ​ധ​വ് ഇ​ടം നേ​ടി​യ​ത്. ഇ​ന്ത്യ​ക്കാ​യി ക​ളി​ക്ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ൽ ബാ​ല്യ​കാ​ലം മു​ത​ലേ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച മാ​ധ​വി​ന് മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക്‌ മു​ന്പ് കേ​ര​ള അ​ണ്ട​ർ 16 ടീ​മി​ൽ ഇ​ടം ല​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​സ​രം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

തി​രി​കെ ഷാ​ർ​ജ​യി​ലെ​ത്തി എ​സി​ഇ ക്രി​ക്ക​റ്റ് സ്കൂ​ളി​ൽ കോ​ച്ച് അ​രു​ണി​ന്‍റെ കീ​ഴി​ൽ പ​രി​ശീ​ല​നം തു​ട​ർ​ന്ന മാ​ധ​വി​നെ​ത്തേ​ടി എ​ത്തി​യ​പ്പോ​ൾ അ​ർ​ഹി​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ എ​ത്തു​ക​യാ​ണ്.

ക്രി​ക്ക​റ്റി​നോ​ടു ബാ​ല്യം മു​ത​ൽ തോ​ന്നി​യ ഇ​ഷ്ട​മാ​ണ് ഇ​പ്പോ​ൾ സ​ഫ​ലീ​ക​രി​ക്കു​ന്ന​ത് മാ​ധ​വി​ന്‍റെ ക്രി​ക്ക​റ്റി​നോ​ടു​ള്ള ഇ​ഷ്ടം ക​ണ്ട​റി​ഞ്ഞ മാ​താ​പി​താ​ക്ക​ളും എ​ല്ലാ​റ്റി​നും പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

Related posts

Leave a Comment