ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. നിലവിലെ സ്ഥിതി തുടരുമെന്നും മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നുമാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്.
പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി.
ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്. ഏപ്രിൽ 24 ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്കാണ് യാത്രക്കാർക്ക് ആദ്യം വിലക്കേർപ്പെടുത്തിയത്. പിന്നീട് അത് മേയ് 14 വരെ നീട്ടി. നിലവിൽ മൂന്ന് മാസത്തോളമായി വിലക്ക് തുടരുന്നു.