
റിയാദ്: പാക്കിസ്ഥാൻ ഉൾപ്പെടെ 12 രാജ്യങ്ങളിലേക്കുള്ള സന്ദർശക വീസ താത്ക്കാലികമായി റദ്ദാക്കി യുഎഇ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വീസ റദ്ദാക്കിയിരിക്കുന്നത്.
യുഎഇ അധികൃതരുടെ തീരുമാനം പാക്കിസ്ഥാൻ വിദേശകാര്യ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കോവിഡ് രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് യുഎഇയുടെ നിയന്ത്രണം.
തുർക്കി, ഇറാൻ, യെമൻ, സിറിയ, ഇറാക്ക്, സൊമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം.