യുഎഇയിൽ സമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 43 ശതമാനം വർധന. ഒക്ടോബർ വരെയുള്ള കണക്കാണിതെന്ന് അബുദാബി ജുഡീഷൽ വകുപ്പ് അറിയിച്ചു. 512 ക്രിമിനൽ കേസുകളാണ് ഇത്തവണ റിപ്പോർട്ട് ചെയ്തത്.
2018 ൽ ഇത് 357 എണ്ണമായിരുന്നു. സൈബർ പീഡനം, ചൂഷണങ്ങൾ, ബ്ലാക്ക് മെയിലിംഗ്, ഭീഷണികൾ, അസഭ്യങ്ങൾ പറയൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നുകയറ്റം എന്നിവയെല്ലാം ഇതിലുൾപ്പെടും. നിയമലംഘനങ്ങൾക്ക് ഒരു വർഷം മുതൽ ആജീവനാന്ത തടവ് വരെയാണു ശിക്ഷ.
മറ്റു ചില കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷം വരെ തടവിലിട്ടശേഷം നാടുകടത്തുമെന്ന് അബുദാബി നിയമവകുപ്പ് പ്രതിനിധിയും അഭിഭാഷകനുമായ അൽ ആമിർ അൽ അംരി പറഞ്ഞു.