
ഉസ്മാൻ നിരവധി കേസുകളിലെ പ്രതിയാണെന്നും ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. അതേസമയം, അറസ്റ്റിലായ അലന്റെയും താഹയുടെയും റിമാൻഡ് കാലാവധി നീട്ടി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഈ മാസം 30 വരെയാണ് റിമാൻഡ് ചെയ്തത്.
പ്രോസിക്യൂഷൻ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ല. ഇതിനിടെ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.