
കോഴിക്കോട്: അലന്, താഹ കേസ് എന്‍ഐഎ സംസ്ഥാന പോലീസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചതുകൊണ്ട് കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാന പോലീസ് ചുമത്തിയ യുഎപിഎ ആദ്യം പിന്‍വലിക്കുകയാണ് വേണ്ടത്. നിരവധി കത്തുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് ലഭിക്കുന്നത്.
അതിനാല്‍ യുഎപിഎ പിന്‍വലിച്ച ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി നേരില്‍ പോയി കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കണമെന്നും അദ്ദേഹം “രാഷ്ട്രദീപിക’യോട് പറഞ്ഞു.