ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാൻഡ് അംബാസഡർ ആവും. എന്നാൽ കോഹ്ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ യൂബർ തയാറായില്ല.
ഏഷ്യ പസഫിക് റീജണിൽ ഇതാദ്യമായാണ് യൂബർ ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. പ്രധാന എതിരാളിയായ ഒല സൃഷ്ടിക്കുന്ന വെല്ലുവിളി തടയിടുകയാണ് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നതിലൂടെ യൂബർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസം ഈജിപ്ത് മാർക്കറ്റിന് വേണ്ടി ഫുട്ബോൾ താരം മുഹമ്മദ് സലായെ ബ്രാൻഡ് അംബാസഡറായി യൂബർ നിയമിച്ചിരുന്നു.