റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന യുക്രെയ്നില്‍ നിന്നും ജീവന് രക്ഷിക്കാന്‍ 1,000 കിലോമീറ്റര്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് 11 വയസുകാരന്.
റഷ്യൻ സൈന്യം പിടിച്ചെടുത്ത ആണവനിലയം സ്ഥിതി ചെയ്യുന്ന തെക്കു-കിഴക്കൻ യുക്രെയ്നിലെ സാഫോറീസിയയിൽ നിന്നുള്ള ബാലനാണ് ഒറ്റയ്ക്ക് യാത്രചെയ്ത് സ്ലൊവാക്യയിലേക്ക് കടന്നത്.
കൈയിൽ ഒരു ബാഗും അമ്മയുടെ കുറിപ്പും ഒരു ഫോൺ നമ്പറും മാത്രമായിരുന്നു ഈ ബാലന്റെ കൈവശമുണ്ടായിരുന്നത്.
രോഗബാധിതരായ ബന്ധുക്കളെ ഉപേക്ഷിക്കാൻ കഴിയാത്തതിനാൽ ഈ ബാലന്റെ മാതാപിതാക്കൾ യുക്രെയ്നിൽ തന്നെ തുടരുകയാണ്.
ബന്ധുക്കളുടെ അടുക്കലേക്കാണ് കുട്ടിയെ മാതാപിതാക്കൾ അയച്ചത്.
പാസ്പോർട്ടിലെ മടക്കിയ കടലാസ് കഷണവുമായി കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ ഈ കുറിപ്പ് വായിച്ച് അതിർത്തിയിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ ബന്ധുക്കളെ വിവരമറിയിച്ചു.
തുടർന്ന് അവരെത്തി കുട്ടിയെ സ്വീകരിക്കുകയായിരുന്നു.
കുട്ടിയെ പരിചരിച്ച സ്ലോവാക്യൻ സർക്കാരിനും പോലീസിനും നന്ദി അറിയിച്ചുകൊണ്ട് അമ്മ സന്ദേശം അയച്ചിരുന്നു.