യാത്രക്കാരന് നോമ്പുതുറക്കാനുള്ള സൗകര്യം നല്കി യൂബര്‍ ഡ്രൈവറുടെ നന്മ പ്രവൃത്തിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ.
സുപ്രീം കോടതി അഭിഭാഷകനായ അനസ് തന്‍വീര്‍ ആണ് ഊബര്‍ ഡ്രൈവര്‍ യതിന് കുമാറിന്റെ നന്മയെ കുറിച്ച് സോഷ്യലിടത്ത് പങ്കുവച്ചത്.
രാവിലെ മുതലുള്ള റമദാന് വ്രതം അവസാനിപ്പിച്ച് നോമ്പുതുറക്കാനുള്ള ഓട്ടത്തിലായിരുന്നു അനസ്.
കൃത്യം നോമ്പുതുറ സമയമായപ്പോള്‍, എസിആര്‍ ഡല്‍ഹി മേഖലയിലെ ട്രാഫിക്കില്‍ കുടുങ്ങി. ഒടുവില്‍ കാബ് ഡ്രൈവറോട് വെള്ളം ഉണ്ടോയെന്ന് അന്വേഷിച്ചു.
നോമ്പ് തുറക്കാനാണെന്ന് മനസിലാക്കിയ കാബ് ഡ്രൈവര്‍ വെള്ളം മാത്രമല്ല, പാത്രത്തില്‍ കൊണ്ടുവന്ന പഴങ്ങള്‍ കൂടി അനസിന് പങ്കുവച്ചു.
ചൈത്ര നവരാത്രി നോമ്പിന്റെ ഭാഗമായിട്ടായിരുന്നു യതിന് കുമാര്‍ പഴങ്ങള്‍ കരുതിയത്. ഹൃദയസ്പര്‍ശിയായ അനുഭവം അനസ് തന്‍വീര്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
നോമ്പുതുറ സമയത്ത് ട്രാഫിക്കില്‍ കുടുങ്ങി. നവരാത്രി വ്രതമനുഷ്ഠിച്ച ഊബര്‍ ഡ്രൈവര്‍ യതിന് കുമാറിനോട് ഞാന്‍ വെള്ളമുണ്ടോ എന്ന് ചോദിച്ചു.
ഞാന്‍ നോമ്പുകാരനാണെന്ന് മനസിലാക്കി, അവന് എനിക്ക് വെള്ളം മാത്രമല്ല, അവന്റെ നോമ്പിനായി പാത്രത്തില്‍ സൂക്ഷിച്ച പഴങ്ങളും പങ്കിട്ടു’ അനസ് ട്വിറ്ററില്‍ കുറിച്ചു.