ആ ഊബര്‍ ഡ്രൈവറിന്റെ പെരുമാറ്റം എന്നെ ഞെട്ടിച്ചു കളഞ്ഞു ! ഊബര്‍ ഡ്രൈവറില്‍ നിന്ന് തനിക്കും അമ്മയ്ക്കും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് അഹാന…

ഊബര്‍ ഡ്രൈവറില്‍ നിന്ന് തനിക്കും അമ്മയ്ക്കും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടി അഹാന കൃഷ്ണ. മാന്യതയില്ലാതെ വളരെ മോശമായാണ് ഡ്രൈവര്‍ പെരുമാറിയെന്നും കാറില്‍ നിന്ന് ഇറങ്ങി പോവേണ്ടി വന്നെന്നും അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഷോപ്പിംഗ് മാളില്‍ എത്തിയ താനും അമ്മയും മടക്ക യാത്രയ്ക്കു ഊബര്‍ ബുക്കു ചെയ്‌തെന്നും എന്നാല്‍ കാറില്‍ പ്രവേശിച്ച തങ്ങള്‍ക്ക് ഡ്രൈവറില്‍ നിന്ന് വളരെ മോശമായ രീതിയിലുള്ള പെരുമാറ്റമാണ് നേരിടേണ്ടി വന്നതെന്നും അഹാന പറയുന്നു.

‘പെയ്‌മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചായിരുന്നു തുടക്കം. കാര്‍ഡ് ആണെന്ന് പറഞ്ഞതും അത് ക്യാഷ് ആക്കണമെന്ന് ആജ്ഞാപിക്കുകയായിരുന്നു. തനിക്ക് പെട്രോള്‍ അടിക്കണമെന്നതായിരുന്നു അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് പറഞ്ഞ് ഓപ്ഷന്‍ മാറ്റാന്‍ ശ്രമിച്ച എന്നോട് എനിക്ക് പെട്രോള്‍ അടിക്കണം നിങ്ങളുടെ കാര്‍ഡ് കൊണ്ട് പ്രെട്രോള്‍ അടിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് അയാള്‍ തട്ടിക്കേറി.’

‘യൂബര്‍ കാര്‍ഡ്, ക്യാഷ് ഓപ്ഷനുകള്‍ തന്നിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് ഊബറിന്റെ വണ്ടിയല്ല എന്റെ വണ്ടിയാണ് എന്നായിരുന്നു മറുപടി. ഒടുവില്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങാന്‍ അയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങുമ്പോള്‍ കാറിന്റെ നമ്പര്‍ ഫോട്ടോ എടുക്കാന്‍ അമ്മ എന്നോട് പറഞ്ഞു. ഇതുകേട്ടയുടന്‍ അയാള്‍ ‘ എന്നാ കേറ് ഞാന്‍ കൊണ്ടുവിടാം’ എന്നായി. അതിന്റെ ആവശ്യമില്ല എന്നുപറഞ്ഞ് ഞങ്ങള്‍ ഇറങ്ങി.

മറ്റൊരു ഊബര്‍ ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇതേ ഡ്രൈവര്‍ വീണ്ടും എത്തിയെന്നും കാറില്‍ കേറാന്‍ നിര്‍ബന്ധിച്ചെന്നും’ അഹാന പറയുന്നു. ഊബര്‍ അധികൃതര്‍ക്ക് ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അഹാന പറഞ്ഞു.

വിന്‍സെന്റ് എന്ന പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ വിശദീകരണമായാണ് സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ടുള്ള വീഡിയോ അഹാന പങ്കുവെച്ചത്.

Related posts

Leave a Comment