ആജീവനാന്തം സൗജന്യമായി യൂബറില്‍ എങ്ങനെ യാത്ര ചെയ്യാം?! കണ്ടെത്തിയ രഹസ്യം യൂബര്‍ കമ്പനിയെ തന്നെ അറിയിച്ചു; പ്രതിഫലമായി യുവാവിന് കിട്ടിയത് മൂന്നുലക്ഷം രൂപ

dc-Cover-87ad7em9ol5maug0ssjaji00l1-20170101062436അതിപ്രശസ്തമായ ചില സൈറ്റുകളിലെ തെറ്റുകളും സുരക്ഷാവീഴ്ചകളും കണ്ടെത്തി ചൂണ്ടി കാണിക്കുന്നവര്‍ക്ക് ഉടമസ്ഥര്‍ കോടികള്‍ സമ്മാനമായി കൊടുത്ത വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്തുന്ന യൂബറിന്റെ ആപ്പില്‍ കണ്ടെത്തിയ ഒരു തെറ്റ് ചൂണ്ടികാണിച്ചു കൊടുത്ത ബംഗളൂരു സ്വദേശി ആനന്ദ് പ്രകാശാണ് ഇപ്പോള്‍ ഇത്തരത്തില്‍ താരമായിരിക്കുന്നത്. യൂബറിന്റെ ആപ്പില്‍ കണ്ടെത്തിയ ഒരു സുരക്ഷാവീഴ്ച ഉടമസ്ഥരുടെ ശ്രദ്ധയില്‍പെടുത്തുകയാണ് ആനന്ദ് ചെയ്തത്. ആപ്പിലെ കോഡിംഗില്‍ ചെറിയൊരു തിരുത്തുനടത്തിയാല്‍ ആജീവനാന്തം ഫ്രീയായി യാത്ര നടത്താന്‍ സാധിക്കും എന്നാണ് ആനന്ദ് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്.

Anand-Prakash-1.jpg.image.470.246

യൂബറിന്റെ ടെക് വിഭാഗത്തില്‍ വിവരം അറിയിച്ച് തെറ്റ് തിരുത്തിയതിന് ശേഷം എങ്ങനെ ഇത് ഹാക്ക് ചെയ്യാം എന്ന് വിശദീകരിക്കുന്ന വീഡിയേയും ആനന്ദ് പുറത്തിറക്കി. യൂബറില്‍ എങ്ങനെ സൗജന്യമായി യാത്ര ചെയ്യാം എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഈ തെറ്റ് കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. അതേസമയം ഹാക്കിംഗ് വിദഗ്ധര്‍ക്ക് ഇത് എളുപ്പവുമായിരുന്നു. മൂന്ന് ലക്ഷം രൂപയാണ് യൂബര്‍ ആനന്ദിന് പാരിതോഷികമായി നല്‍കിയത്. എന്‍ജിനീറിംഗ് ബിരുദധാരിയായ ആനന്ദ് കൂട്ടുകാരുടെ അനുമതിയോടെ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് ഈ രംഗത്തേയ്ക്ക് കടന്നുവന്നത്.

പിന്നീട് ഫേസ്ബുക്കിന്റെ തന്നെ 90ലേറെ തെറ്റുകള്‍ ആനന്ദ് ചൂണ്ടികാണിച്ചിട്ടുണ്ട്. മറ്റ് പല പ്രമുഖ സൈറ്റുകളുടെയും തെറ്റുകളും സുരക്ഷാവീഴ്ചകളും ആനന്ദ് ഇതിനോടകം കണ്ടെത്തി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്നെപോലുള്ള എത്തിക്കല്‍ ഹാക്കര്‍മാരോട് ഇന്ത്യന്‍ കമ്പനികള്‍ക്ക് പുച്ഛമാണെന്നാണ് ആനന്ദ് പറയുന്നത്. അതേസമയം വിദേശ കമ്പനികളാണെങ്കില്‍ ഉടനടി പ്രശ്‌നം പരിഹരിക്കുകയും കണ്ടെത്തികൊടുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യും. എന്നാല്‍ ഇന്ത്യന്‍ കമ്പനികള്‍ സൈറ്റില്‍ അതിക്രമിച്ചുകയറിയതിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപെടുത്തുകയാണ് പതിവ്. ആനന്ദ് പറയുന്നു.

Related posts