യുവതികളുടെ മര്‍ദനമേറ്റ യൂബര്‍ ടാക്സി െൈഡ്രവര്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പുന്നു. ഡ്രൈവര്‍ക്ക് അനുകൂലമായി അവനോടൊപ്പമെന്ന ഹാഷ്ടാഗോടെയാണു പ്രതിഷേധം അലയടിക്കുന്നത്. കഴിഞ്ഞ ദിവസം വൈറ്റില ജംഗ്ഷനില്‍ യാത്രക്കാരായ യുവതികളുടെ ക്രൂരമര്‍ദനമേറ്റ യൂബര്‍ ടാക്സി െ്രെഡവര്‍ മരട് സ്വദേശി ഷെഫീക്കിനെതിരേയാണു പോലീസ് കേസെടുത്തത്. ഡ്രൈവറെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടും പോലീസ് യുവതികള്‍ക്കെതിരേ നിസാര വകുപ്പുകള്‍ മാത്രം ചേര്‍ത്തു കേസെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെ സംഭവത്തിലെ ഇരക്കെതിരേതന്നെ ഗുരുതരമായ കുറ്റം ചേര്‍ത്ത് പോലീസ് കേസെടുത്തതാണു പ്രതിഷേധത്തിനു കാരണമായിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് മരട് പോലീസ് െ്രെഡവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സ്വാഭാവികമായ നടപടിയാണിതെന്നാണ് പോലീസിന്റെ വിശദീകരണം.
ഷെഫീക്കിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത യുവതികളെ സംഭവദിവസം വൈകിട്ടു തന്നെ സ്റ്റേഷനില്‍നിന്നു ജാമ്യം നല്കി വിട്ടയച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേപ്പറ്റി പോലീസ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടെയാണു െ്രെഡവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്. കണ്ണൂര്‍ സ്വദേശികളായ ഏയ്ഞ്ചല്‍, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവരെയാണു ഷെഫീഖിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖിന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനിടെ യുവതികളുടെ മര്‍ദനത്തിനിരയായ യൂബര്‍ ടാക്സി ഡ്രൈവര്‍ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ടാക്സി െ്രെഡവര്‍മാര്‍ ഇന്നലെ പണിമുടക്കി.
ഏഴു സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുന്നൂറ്റി അന്‍പതോളം ഡ്രൈവര്‍മാരാണ് ഇന്നലെ പണിമുടക്കിയത്. ഷെയര്‍ ടാക്സി ബുക്ക് ചെയ്ത യുവതികള്‍ വാഹനത്തില്‍ മറ്റൊരു യാത്രക്കാരനെക്കൂടി കയറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് െ്രെഡവറുമായി വാക്കുതര്‍ക്കത്തിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയത്. െ്രെഡവറുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും തലയിലും മുഖത്തും മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് സ്ത്രീകളെ തടഞ്ഞു വയ്ക്കുകയും പിന്നീട് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.