യാത്രയ്ക്കിടെ നമ്മുടെ വാഹനം ഓടിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താകും സ്ഥിതി. അത്തരത്തിൽ ഒരു അവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഹണി പിപാൽ എന്ന യുവതി.
തന്റെ അമ്മയോടും മുത്തശ്ശിയോടുമൊപ്പം ഇവർ ഊബറിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് വാഹനം ഓടിച്ച ഡ്രൈവർക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടു. ഉടൻതന്നെ യുവതി കാറിൽ നിന്ന് ഇറങ്ങി ഡ്രൈവറെ വണ്ടിയുടെ പുറകിലെ സീറ്റിൽ ഇരുത്തി. വണ്ടിയുടെ ഡ്രൈവിംഗ് ഏറ്റെടുത്തു.
ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും സമയോചിതമായ ഇവരുടെ ഇടപെടൽ കാരണം വലിയ ദുരന്തം ഒഴിവായി. ഇതിന്റെ വീഡിയോ ഇവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് ഡ്രൈവിംഗ് പഠിക്കുന്നതിന്റെ ഗുണം മനസിലാവുക. ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ ഡ്രൈവിംഗ് പഠിക്കേണ്ടതായുണ്ടെന്ന് യുവതി പറഞ്ഞു.
നിങ്ങൾക്ക് വയ്യാത്തപ്പോൾ ഞാനാണ് കാറോടിച്ചത്. അതുകൊണ്ട് ടാക്സിക്കൂലി നമ്മൾ പകുതി പകുതിയായി ഭാഗിക്കണം. അതിൽ 50 ശതമാനം തനിക്ക് തരണം എന്ന് തമാശ പോലെ അവൾ പറയുന്നതും വീഡിയോയിലുണ്ട്.