മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലീസിലേല്‍പ്പിച്ച കാര്‍ ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തു. യാത്രക്കാരനെ പോലീസിന് പിടിച്ചു കൊടുത്തതിനാണ് ഡ്രൈവറെ ഊബര്‍ സസ്പെന്‍ഡ് ചെയ്തത്.
എന്നാൽ ഡ്രൈവർക്ക് ബിജെപി പുരസ്കാരം നൽകി ആദരിച്ചു. മുംബൈ സ്വദേശിയായ രോഹിത് കൗറിനെയാണ് ബിജെപി ആദരിച്ചത്. ബിജെപി മുംബൈ യൂണിറ്റ് കൗറിന് അലേര്‍ട്ട് സിറ്റിസണ്‍ പുരസ്കാരമാണ് നൽകിയത്.
ബുധനാഴ്ച രാത്രി മുംബൈയിലാണ് കവിയും ആക്ടിവിസ്റ്റുമായ ബപ്പാദിത്യ സര്‍ക്കാറിനെ ഊബർ കാർ ഡ്രൈവര്‍ പോലീസിലേല്‍പ്പിച്ചത്. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തി പുറത്തിറങ്ങി പോലീസുമായി തിരിച്ചു വരുകയായിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു.
പോലീസ് ബപ്പാദിത്യ സർക്കാരിന്റെയും ഗൗറിന്റെയും മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ല. തന്റെ കൈവശമുണ്ടായിരുന്ന സംഗീത ഉപകരണം എന്തിന് കൈയിൽല്വച്ചെന്ന് പൊലീസ് ചോദിച്ചിരുന്നതായി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
താന്‍ ജയ്പൂരില്‍ നിന്ന് വന്നതാണെന്നും പൗരത്വഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നെന്നും പറഞ്ഞു. ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് നിരന്തരം ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ പറഞ്ഞു.