സ്വന്തംലേഖകൻ
തൃശൂർ: സ്കൂൾ തുറക്കുന്പോൾ എത്താത്ത കുട്ടികളുടെ അരി സൂക്ഷിച്ചു വയ്ക്കണമെന്നു പ്രധാന അധ്യാപകർക്കു നിർദേശം.
സ് കൂൾ തുറക്കുന്ന ഒന്നാം തീയതി മുതൽ കുട്ടി കൾക്ക് ഉച്ചഭക്ഷണം നൽകണമെന്നാണു നിർദേശം. എത്ര കുട്ടികൾ സ്കൂളിലെത്തുമെന്ന കണക്കെടുക്കാൻ അധ്യാപകർക്കു നേര ത്തേ നിർദേശം നൽകിയിരുന്നു.
കുട്ടികൾ വരുന്നില്ലെങ്കിൽ അവർക്കുള്ള 150 ഗ്രാം അരി സൂക്ഷിച്ചുവയ്ക്കാനാണു പറഞ്ഞിരിക്കുന്നത്. ഈ അരി പിന്നീട് എന്തു ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല.
അതിനാൽ വരാത്ത കുട്ടികളുടെ അരി എത്രനാൾ സൂക്ഷിച്ചു വയ്ക്കണമെന്നോ, അതു പിന്നീട് എന്തു ചെയ്യണമെന്നോ പറഞ്ഞിട്ടില്ലത്രേ.
കുട്ടികൾ എത്തുന്ന മുറയ്ക്ക് അരിയായി കൊടുത്തുവിടാനാണോ ഉദ്ദേശിക്കുന്നതെന്നും നിർദേശിച്ചിട്ടില്ല. അതിനാൽ അരി സൂക്ഷിച്ചുവയ്ക്കുന്നതും പ്രധാന അധ്യാപകർക്കു മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കയാണ്.
നേരത്തെ വരുന്ന കുട്ടികൾ അവരവർ കൊണ്ടുവരുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂവെന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. പിന്നീടാണു സ്കൂളിൽ ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്.