കാർകീവ്: യുക്രെയ്ന്റെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ റഷ്യൻ സേന പ്രവേശിച്ചു.
റഷ്യൻ സേന പ്രവേശിച്ചതായി കാർകീവ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റർ സ്ഥിരീകരിച്ചു.
പൊതുജനങ്ങൾ ബങ്കറുകളിൽ തന്നെ തുടരണമെന്ന് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചു. നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥലമാണ് കാർകീവ്.
പുറത്ത് നിന്നും വെടിവയ്പ്പിന്റെയും സ്ഫോടനത്തിന്റെയും ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ടെന്ന് കാർകീവ് നാഷണൽ യൂണിവേഴ്സിറ്റി വിദ്യാർഥിനി കാസർഗോഡ് സ്വദേശിനി അഷ്ഫിന ഷംസീർ പറഞ്ഞു.
അഷ്ഫിനയും മറ്റ് വിദ്യാർഥികളും ബങ്കറുകളിലാണ് കഴിയുന്നത്.
കൊല്ലം, എറണാകുളം, പത്തനംതിട്ട സ്വദേശികളായ വിദ്യാർഥികളും തനിക്കൊപ്പമുണ്ടെന്നും അഷ്ഫിന പറഞ്ഞു. ക്ലോറിൻ വെള്ളം കുടിച്ചാണ് കഴിയുന്നത്.
ഇന്നത്തേക്ക് കൂടിയുള്ള ഭക്ഷണം കൈവശമുണ്ട്. നാളെ എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും അഷ്ഫിന ആശങ്ക പങ്കുവച്ചു.
യുക്രെയ്നിൽ വാതക പൈപ്പ് ലൈൻ തകർന്നു; വിഷപ്പുക വ്യാപിക്കാൻ സാധ്യത
കീവ്: റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ ഹര്‍കീവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്.
വിഷപ്പുക വ്യാപിക്കാമെന്ന് മുന്നറിയിപ്പുണ്ട്. കീവിലെ ഇന്ധന സംഭരണശാലയ്ക്ക് തീപിടിച്ചു.
വസൽകീവിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും ആക്രമണമുണ്ടായി.
അതേസമയം, റഷ്യയുടെ ആക്രമണത്തെ യുക്രെയ്ന് ശക്തമായി പ്രതിരോധിക്കുകയാണ്.
കൂടാതെ, റഷ്യയ്ക്കെതിരെയുള്ള ഉപരോധം ശക്തമാക്കാന്‍ അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.
സ്വിഫ്റ്റ് സംവിധാനത്തില്‍ നിന്ന് തെരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കും. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ വിദേശനിക്ഷേപങ്ങള്‍ മരവിപ്പിക്കാനും നീക്കമുണ്ട്.
ബഹിഷ്ക്കരണവുമായി ഗൂഗിളും; റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ല
കലിഫോർണിയ: യൂട്യൂബിന് പിന്നാലെ റഷ്യയെ ബഹിഷ്ക്കരിച്ച് ഗൂഗിളും. യുക്രെയ്നിലെ റഷ്യയുടെ സൈനിക നടപടിയിൽ പ്രതിഷേധിച്ചാണ് ഗൂഗിൾ ഈ നിലപാട് സ്വീകരിച്ചത്.
റഷ്യൻ പിന്തുണയുള്ള മാധ്യമങ്ങൾക്ക് പരസ്യവരുമാനം നൽകില്ലെന്ന് ഗൂഗിൾ അറിയിച്ചു.
നേരത്തെ, റഷ്യൻ ചാനലുകളുടെ പരസ്യവരുമാനം യൂട്യൂബ് നിർത്തിവച്ചിരുന്നു. മെറ്റ(ഫേസ്ബുക്ക്)യും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്.