മാന്‍വെട്ടം: കോവിഡ് ബാധയെത്തുടര്‍ന്ന് ലോക്ക്ഡൗണ്‍ വീണ്ടും നീളുന്ന ഈ സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി ഉദയാ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ നിധീഷിന്റെ നേതൃത്വത്തിലാണ് ക്ലബ് പ്രവര്‍ത്തര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയത്.
സമീപ പ്രദേശത്തെ സുമനസുകള്‍ നിന്നും ശേഖരിച്ച തുക ഉപയോഗിച്ച് ദുരിതമനുഭവിക്കുന്ന നൂറോളം കുടുംബങ്ങള്‍ക്ക് 600 രൂപ വിലവരുന്ന ഭക്ഷ്യക്കിറ്റാണ് ഇവര്‍ വിതരണം ചെയ്തത്.
ഇന്ന് രാവിലെ 10 മണിക്ക് മാന്‍വെട്ടം സെന്റ് ജോര്‍ജ് ദേവാലയത്തിലെ വികാരി ഫാ. സൈറസ് വേലംപറമ്പില്‍ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.
അസി. വികാരി ഫാ. ടോണി ചൊവ്വേലികുടിയില്‍, വാര്‍ഡ് മെമ്പര്‍ നിധീഷ് റ്റി എന്‍, പള്ളി കമ്മറ്റിയംഗം കുഞ്ഞച്ചന് മുതുകാട്ടുപറമ്പില്‍, ക്ലബ്ബ് അംഗങ്ങളായ ജയകുമാര്‍ ചേരുമുകളേല്, സിബി പന്തലിട്ടുകാലാ, അനീഷ് നാലുതൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു