തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളായ ആറു പോലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. കേസിൽ 13 വർഷത്തിനുശേഷമാണ് കോടതി വിധി പ്രസ്താവം നടത്തിയത്.
കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ്. ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തും. നാലു മുതൽ ആറുവരെയുള്ള പ്രതികൾക്കെതിരേ ഗൂഢാലോചനക്കുറ്റവും ചുമത്തുമെന്നും കോടതി അറിയിച്ചു. കേസിലെ മൂന്നാം പ്രതി സോമൻ വിചാരണവേളയിൽ മരണമടഞ്ഞിരുന്നു.
2005 സെപ്റ്റംബർ 27 ന് ഉച്ചയ്ക്ക് 1.30 നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഇ.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണു സിബിഐ കേസ്.