ഉദയംപേരൂർ: ഉദയംപേരൂർ ഫിഷറീസ് ആശുപത്രിയുടെ രജിസ്ട്രേഷൻ കൗണ്ടർ സാമൂഹ്യവിരുദ്ധർ കല്ലെറിഞ്ഞു തകർത്തു. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. രജിസ്ട്രേഷൻ കൗണ്ടറിന്റെ മുൻഭാഗത്തെ ഗ്ലാസ് കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് എറിഞ്ഞു തകർത്തത്.
രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഗ്ലാസ് തകർന്നു കിടക്കുന്നതു കണ്ടത്. രജിസ്ട്രേഷൻ കൗണ്ടറിൽ ഗ്ലാസ് ചില്ലുകൾ നിറഞ്ഞു കിടന്നതിനാൽ രോഗികളുടെ രജിസ്ട്രേഷൻ പുറത്ത് പ്രത്യേക സംവിധാനമൊരുക്കിയാണ് നടത്തിയത്.
ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് ഉദയംപേരൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ആശുപത്രിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലെ ഫ്യൂസ് ഊരിയെടുത്ത് നശിപ്പിച്ചശേഷം സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.