ചെന്നൈ: എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണെന്നും ഞാൻ അഭിമാനിയായ ക്രിസ്ത്യാനിയാണെന്നും തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ‘കഴിഞ്ഞവർഷം ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് അഭിമാനത്തോടെ പറഞ്ഞപ്പോൾ, അത് നിരവധി സംഘികളെ പ്രകോപിപ്പിച്ചു. എന്നാൽ ഞാൻ വീണ്ടും പറയുന്നു: അഭിമാനിയായ ക്രിസ്ത്യാനിയാണ് ഞാൻ’- ഒരു ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവേ ഉദയനിധി ആവർത്തിച്ചു.
“ഞാൻ ഒരു ക്രിസ്ത്യാനിയാണെന്നു നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഒരു ക്രിസ്ത്യാനിയാണ്. ഞാൻ മുസ്ലിമാണെന്നു നിങ്ങൾ കരുതന്നുവെങ്കിൽ, ഞാൻ ഒരു മുസ്ലിമാണ്. ഞാൻ ഹിന്ദുവാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ ഞാൻ ഹിന്ദുവാണ്. ഞാൻ എല്ലാവർക്കും പൊതുവാണ്. എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത് സ്നേഹിക്കാൻ മാത്രമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.