ജീവനൊടുക്കാൻ വരെ താൻ ആഗ്രഹിച്ചിരുന്നതായി നടൻ ഉദയ് ചോപ്ര. കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായ താരം ആറുവർഷമായി അഭിനയമേഖലയിൽ നിന്നും അകന്നു കഴിയുകയാണ്. ട്വീറ്ററിൽ കൂടിയാണ് ആത്മഹത്യ ചെയ്യുവാൻ ആഗ്രഹിച്ചിരുന്നതായി താരം അറിയിച്ചത്.
വളരെ മോശമാണ് എന്റെ അവസ്ഥ. അത് മാറ്റുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പരാജയപ്പെടുകയാണ്. ആദ്യ ട്വീറ്റിൽ ഉദയ് കുറിച്ചു. പിന്നീടാണ്, മരണത്തിലേക്ക് കൂടുതൽ അടുക്കുന്നതു പോലെ തോന്നുന്നുവെന്നും ആത്മഹത്യയെന്ന വഴി ഉടൻ തന്നെ തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നും താരം കുറിച്ചത്. മാത്രമല്ല ഉടൻ തന്നെ ഈ രണ്ട് ട്വീറ്റും അദ്ദേഹം കളയുകയും ചെയ്തു.
പ്രണയതകർച്ചയാണ് ഉദയ് ചോപ്രയുടെ വിഷാദരോഗത്തിന് കാരണമെന്നാണ് ബോളിവുഡിലെ സംസാരവിഷയം