ദിലീപേട്ടന്റെ നൂറാമത്തെ സിനിമയാണ് കാര്യസ്ഥന്. എന്നോടിഷ്ടം കൂടാമോ ചെയ്തശേഷം ഞാന് പിന്നീട് ദിലീപേട്ടന്റെ കൂടെ അഭിനയിക്കുന്ന പടം കാര്യസ്ഥനാണ്. കാര്യസ്ഥനിലേക്ക് വരുന്നത് വലിയ സംഭവമാണ്. 2010 ലാണ് കാര്യസ്ഥനില് അഭിനയിക്കുന്നത്. അതുവരെ കൊല്ലത്തില് ഒന്നോ രണ്ടോ സിനിമയും സിനിമാലയും എന്ന് പറഞ്ഞ് നടന്നിരുന്ന ആളായിരുന്നു ഞാന്.
2010 എന്ന് പറയുന്ന വര്ഷം എനിക്ക് മറക്കാനാകില്ല. പെട്ടെന്നായിരുന്നു എല്ലാം. കാര്യസ്ഥന് തൊട്ടുമുമ്പ് പോക്കിരിരാജ എന്ന മമ്മൂക്കയുടെ സിനിമയില് അഭിനയിച്ചിരുന്നു. സലീം കുമാറിന്റെ ഭാര്യയായിട്ടായിരുന്നു അഭിനയിച്ചത്. ഉദയകൃഷ്ണ-സിബി കെ തോമസിലെ ഉദയേട്ടന് പറഞ്ഞത് പ്രകാരമാണ് എന്നെ അതിലേക്ക് വിളിച്ചത്.
എന്റെ റീ എന്ട്രി ആയിരുന്നു അത്. സിനിമ വലിയ ഹിറ്റായിരുന്നു. ആ ടീമിന്റെ തന്നെയായിരുന്നു കാര്യസ്ഥന്. ഞങ്ങളുടെ കൂടെ മിമിക്രിയില് അഭിനയിച്ചവരെല്ലാം ആ സിനിമയിലുണ്ട്. സലീമേട്ടനും ഷാജോണും അശോകന് ചേട്ടനും ദീലിപേട്ടനുമെല്ലാം. വര്ഷങ്ങള്ക്ക് ശേഷം എല്ലാവരും ഒരുമിച്ച സിനിമയായിരുന്നു അത്.
എല്ലാവരും കരുതിയിരുന്നത് ഞാന് ചെറിയൊരു വേഷം ചെയ്യാന് വന്നതാണെന്നായിരുന്നു. 2010ന് ശേഷമാണ് എനിക്ക് പടങ്ങള് കിട്ടാന് തുടങ്ങിയതും ഫ്ളാറ്റ് വാങ്ങിയതുമെല്ലാം. കാര്യസ്ഥന് ആണ് അതിന് കാരണം. ഉദയകൃഷ്ണയും സിബി കെ തോമസുമാണ് എനിക്ക് ആ വേഷം തരുന്നത്. അവരെ ഞാന് എന്നും പ്രാര്ഥനയില് ഓര്ക്കും. ഒന്നുമില്ലാത്തപ്പോള് എനിക്ക് അങ്ങനെ ത്രൂ ഔട്ട് ആയൊരുവേഷം തന്നവരാണ് എന്ന് തെസ്നി ഖാൻ.