തിരുവനന്തപുരം: ബെന്നി ബഹനാനെ പുതിയ യുഡിഎഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. പി.പി.തങ്കച്ചന് പകരക്കാരനായാണ് ബെന്നി ബഹന്നാനെ നിയമിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി തങ്കച്ചനായിരുന്നു യുഡിഎഫ് കണ്‍വീനര്‍സ്ഥാനം വഹിച്ചിരുന്നത്.
നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹനാൻ തൃക്കാക്കര മുൻ എംഎൽഎയാണ്. യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് ബെന്നി ബഹനാന്റെ പേര് നേരത്തെ ധാരണയിൽ എത്തിയതായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെപിസിസിയുടെ പുതിയ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. കണ്‍വീനറായിരുന്ന പി.പി. തങ്കച്ചന്റെ പ്രവർത്തനങ്ങൾ എന്നും ഓർക്കുമെന്നും ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റാകാനും കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവരെ വർക്കിംഗ് പ്രസിഡന്റുമാരാകാനും ബുധാനാഴ്ച ഹൈക്കാമാൻഡ് അംഗീകാരം നൽകിയിരുന്നു.