തിരുവനന്തപുരം: സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധി വിവരിച്ചുകൊണ്ട് യുഡിഎഫ് ധവളപത്രം പുറത്തിറക്കി. സർക്കാർ നികുതി പിരിവിൽ വൻ അനാസ്ഥ കാട്ടുന്നുവെന്ന് ധവളപത്രത്തിൽ യുഡിഎഫ് ആരോപിക്കുന്നു.
ധൂർത്തും അഴിമതിയും പെരുകി.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെയില്ലാത്ത സാന്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്യാബിനറ്റ് റാങ്കുള്ള അനാവശ്യ തസ്തികകൾ സൃഷ്ടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ആദ്യമായാണ് യുഡിഎഫ് ധവളപത്രം പുറത്തിറക്കുന്നത്.