തിരുവനന്തപുരം: കേരള കോണ്ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായെന്ന് കെ.എം.മാണി. മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തണമെന്നും മാണി അഭിപ്രായപ്പെട്ടു. യുഡി എഫുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് മുൻകൈ എടുത്ത മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും മാണി പറഞ്ഞു.
എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള കോണ്ഗ്രസ് എമ്മിന് ലഭിച്ച രാജ്യസഭ സീറ്റിലെ സ്ഥാനാർഥി ആരാണെന്ന് ഇന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താനോ ജോസ് കെ മാണിയൊ രാജ്യസഭയിലേക്ക് പോകേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് കെ.എം.മാണി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.