തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ക്കഥയാകുന്ന വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ വീട്ടിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ മാര്‍ച്ച നടത്തി. മാര്‍ച്ച് മസ്ക്കറ്റ് ഹോട്ടലിന് മുന്നില്‍ പോലീസ് തടഞ്ഞു. പ്രതിഷേധ യോഗത്തിൽ ശശീന്ദ്രന് രാജിവെയ്ക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
വന്യജീവി ആക്രമണം തടയാനുള്ള ഹ്രസ്വകാലമോ ദീര്‍ഘകാലമോ ആയ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാടിന്റെ ചുമതലകൂടിയുള്ള വനംവകുപ്പ് മന്ത്രി പൂര്‍ണമായും നിഷ്ക്രിയത്വം തുടരുകയാണ്.
യുഡിഎഫ് എംഎല്‍മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.സി. വിഷ്ണുനാഥ്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എല്‍ദോസ് കുന്നപ്പിള്ളി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.