തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം.
സര്‍ക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരവും ബിജെപി നടത്തുന്ന രാപ്പകല്‍ സമരവുമാണ് തലസ്ഥാനത്ത് ഇന്നു നടക്കുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം.
യുഡിഎഫ് സമരത്തില്‍ മുന്നണിയിലെ എംഎല്‍എമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട ്. വിവിധ ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ രാത്രിയോടെതന്നെ തലസ്ഥാന നഗരത്തില്‍ എത്തിയിരുന്നു.
രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവര്‍ത്തകര്‍ വളഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകാനെത്തിയത്.
കന്റോണ്‍മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാര്‍ വളഞ്ഞു. കന്റോണ്‍മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുത്തു.
കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന് യുഡിഎഫ് നേതൃത്വം പോലീസിനെ അറിയിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരെല്ലാം കന്റോണ്‍മെന്റ് ഗേറ്റ് വഴിയാണ് അകത്തേക്ക് കടന്നത്.
ജീവനക്കാരുടെ ഐഡി കാര്‍ഡുകള്‍ പോലീസും സുരക്ഷാജീവനക്കാരും പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്.
ഏത് പാര്‍ട്ടിക്കാരും സംഘടനകളും സമരം നടത്തിയാലും കന്റോണ്‍മെന്റിന് മുന്നില്‍ സമരം നടത്താന്‍ അനുമതി നല്‍കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ കന്റോണ്‍മെന്റ് ഗേറ്റ് ഉപരോധിക്കാന്‍ ശ്രമിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.
സമരത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ എംജി റോഡില്‍ പോലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പാളയത്തുനിന്നു കിഴക്കേകോട്ടയിലേക്ക് പോകുന്ന വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടു.
യുഡിഎഫിന്റെ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമര്‍ശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ിവരുമെന്ന് വി.ഡി. സതീശന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. സര്‍ക്കാരിനെതിരെയുള്ള വലിയ അഴിമതിക്കഥകള്‍ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും കൊണ്ട ് കേരളത്തെ തകര്‍ത്തു. മുഖ്യമന്ത്രി ഭീരു ആയതിനാലാണ് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയാത്തത്. സര്‍ക്കാരിന് ജനം പാസ്മാര്‍ക്ക് പോലും നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സര്‍ക്കാരിനെതിരെയാ കുറ്റപത്രം ഉപരോധ സമരത്തില്‍ വായിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി രാപകല്‍ സമരം നടത്തുകയാണ്.
കേന്ദ്രമന്ത്രി വി. മുരളീധരന് ഇന്നലെ രാത്രിയില്‍ രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവരാണ് രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതിപക്ഷത്തിന്റെ സമരത്തിനെതിരെ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബാരിക്കേഡ് തീര്‍ത്ത് പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട ്.