പുനലൂർ: കനാൽപുറമ്പോക്കൂഭൂമി ഇടമൺസർവീസ് സഹകരണ ബാങ്കിന് നല്കുന്നതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്ന് യൂ ഡി എഫ് നേതാക്കൾ അറിയിച്ചു.കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നിർധനരായ തോട്ടം നിവാസികളടക്കമുള്ളവർക്ക് ഭൂമിപതിച്ചു നല്കുമെന്നുള്ള എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല.
തലമുറകളായി പുറമ്പോക്കുഭൂമിയിൽ താമസിച്ചു വരുന്നവർക്കു പട്ടയം നല്കാൻ നിരവധി നൂലാമാലകൾ പറഞ്ഞു പറ്റിച്ച റവന്യൂ പഞ്ചായത്തുകെ ഐ പി അധികൃതർ സഹകരണ സംഘത്തിന്നും മറ്റു ഭൂമാഫിയകളുടെയുബിനാമികളായാണ് പ്രവർത്തിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങൾക്കോ, മൃഗാശുപത്രി, ഹെൽത്ത് സെന്റർ തുടങ്ങിയ പൊതു സ്ഥാപനങ്ങൾ ഒന്നുമില്ലാത്ത ഈ പ്രദേശത്ത് കോടിണക്കിന് രൂപാ ആസ്ഥിയുള്ള സഹകരണ ബാങ്കിന് ഭൂമി നല്കുന്നതിൽ അഴിമതിയുണ്ടെന്നും അവർ സൂചിപ്പിച്ചു.
പുറമ്പോക്കു ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നല്കുവാൻ നവംബർ ഒന്നിന് ചാലിയക്കരയിൽ പ്രതിഷേധ പ്രകടനവും, സമ്മേളനവും നടത്തുമെന്ന് യു ഡി എഫ് നേതാക്കളായ ലൈസി അലക്സ്, കെ.സുരേന്ദ്രൻ, സി.ചെല്ലപ്പൻ, സി.ഗിരീഷ് കുമാർ, എസ്.രവീന്ദൻ പിള്ള, പി.ചാക്കോ, സി.രാജപ്പൻ, എച്ച് സാമുവേൽ, രമേശൻ എന്നിവർ അറിയിച്ചു.