തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ സ്തംഭനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ സെക്രട്ടേറിയേറ്റ് ഉപരോധം തുടങ്ങി. ജില്ലകളില്‍ കളക്ടറേറ്റുകൾക്ക് മുന്നിലാണ് ഉപരോധം സംഘടിപ്പിക്കുന്നത്. സെക്രട്ടറിയേറ്റ് ഉപരോധം രാവിലെ 11ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല, ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു, ശബരിമല വിഷയത്തില്‍ വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു എന്നീ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ഉപരോധം.
രാവിലെ ആറു മുതലാണ് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്. നോര്‍ത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങളാണ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നത്. എന്നാൽ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും തടയില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് വൻ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
വിവിധ ജില്ലകളില്‍ കളക്ടറേറ്റുകൾക്കു മുന്നിലും യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിച്ചിട്ടുണ്ട്.