‘മ​തി’​ൽ മ​റ​ന്ന് യു​ഡി​എ​ഫ്: വെ​ള്ള​യ​ടി​ച്ച ചു​വ​ര് ഇ​ട​ത് എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റേ​ത്; തി​രു​ത്തി​ക്കു​റി​ച്ച് എ​ൽ​ഡി​എ​ഫ്

 കോ​ട്ട​യം: പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി യുഡിഎഫ് ഘടകകക്ഷിയായ കേ​ര​ള കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വെ​ള്ള​യ​ടി​ച്ച ചു​വ​രി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്- എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ചാ​ര​ണ വാ​ച​കം എ​ഴു​തി. ഏ​റ്റു​മാ​നൂ​ർ തെ​ള്ള​കത്താണ് സംഭവം.

പി.ജെ. ജോസഫ് ചെയർമാനായ കേരള കോൺഗ്രസ് പ്രവർത്തകർ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ മ​തി​ലി​ലാ​ണ് വെ​ള്ള​യ​ടി​ച്ച​ത്. തൊട്ടടുത്ത വീട്ടുമതിലിലാണ് യുഡിഎഫ് ചുവരെഴുത്ത് ഉദ്ദേശിച്ചിരുന്നത്.

എന്നാൽ ചുവരെഴുതാൻ എത്തിയ പ്രവർത്തകർക്ക് മാറിപ്പോവുകയായിരുന്നു. ഇ​ക്കാ​ര്യം കേരള കോൺഗ്രസ്- എം പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്രവർത്തകർ ‘ജോസഫിന്‍റെ കേരള കോൺഗ്രസ്’ ബുക്ക് ചെയ്ത ചു​വ​രി​ലെ​ഴു​തു​ക​യാ​യി​രു​ന്നു.

ജോ​സ​ഫ് വി​ഭാ​ഗം ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. തോ​മ​സ് ചാ​ഴി​കാ​ട​ൻ ഇ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. എന്നാൽ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി വീ​ണ്ടും പി​ള​രുകയും കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ജോ​സ് കെ. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ൽ ചേ​രുകയും ഉണ്ടായി. അ​തേ​സ​മ​യം, ജോ​സ​ഫ് വി​ഭാ​ഗം കേരള കോൺഗ്രസിൽ ലയിക്കുകയും യുഡിഎഫിൽ തു​ട​രു​ക​യും ചെ​യ്തു.

Related posts

Leave a Comment