കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന താൻ വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലായെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റി വിലയിരുത്തി.
ജില്ലാ ചെയർമാൻ കെ.സി.രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം 31ന് ക്യൂഎസി ഗ്രൗണ്ടിൽ വന്പിച്ച ജനപങ്കാളിത്വത്തോടെ രാഷ്ട്രീയ വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന നേതാക്കളും രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യൻ ഭരണഘടന ആചാരാനുഷ്ഠാനങ്ങളെ, വിശ്വാസത്തെ എങ്ങനെ അനുശാസിക്കുന്നുവെന്ന് മനസിലാക്കാതെയാണ് എൽ.ഡി.എഫ്. ഗവണ്മെന്റ് പെരുമാറുന്നത്. ഗവണ്മെന്റ് സുപ്രിംകോടതിയിൽ നല്കിയ സത്യവാങ്മൂലമാണ് ഇന്നത്തെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകാൻ ഇടയായത്.
സിപിഎമ്മും ബിജെപിയും ഈ കാര്യത്തിൽ ഒത്തുകളിക്കുകയാണ്. ആചാര അനുഷ്ടാനങ്ങളെയും വിശ്വാസത്തെ നിലനിർത്തുന്നതിനും വേണ്ടി യു.ഡി.എഫ്. എന്ത് വില കൊടുത്തും പ്രവർത്തനരംഗത്ത് ഉണ്ടാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
മുൻഎംഎൽഎ എ.എ. അസീസ് , എൻ.കെ. പ്രേമചന്ദ്രൻ എം.പി., മുൻ മന്ത്രി ഷിബു ബേബിജോണ്‍, ഡി.സി.സി. അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ, രാജ്മോഹൻ ഉണ്ണിത്താൻ, ഡോ. പ്രതാപ വർമ്മ തന്പാൻ, അഡ്വ. ഫിലിപ്പ് കെ. തോമസ്സ്, എം. അൻസറുദ്ദീൻ, ബെന്നി കാക്കാട് അലക്സ് കുണ്ടറ, വഴുതാനത്ത് ബാലചന്ദ്രൻ, വാക്കനാട് രാധാകൃഷ്ണൻ, കല്ലട ഫ്രാൻസിസ്, രാജു കുളക്കട, എഴുകോണ്‍ സത്യൻ, എ. സലാം, വാറവിള നവാസ്, സി.എസ് മോഹൻ കുമാർ, പുന്നത്തല തന്പി, ശ്രീധരൻ പിള്ള, റ്റി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, നാരായണ പിള്ള, ആർ. സുനിൽ, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.