• വെള്ളക്കാർഡ് ഉടമകൾക്ക് അഞ്ചു കിലോ അരി സൗജന്യമായി നൽകും
• അർഹരായവർക്കെല്ലാം പ്രയോറിറ്റി റേഷൻ കാർഡ്
• ശബരിമലയിൽ നിയമനിർമാണം
• പിഎസ്സിയുടെ സന്പൂർണ പരിഷ്കരണം നടപ്പിലാക്കാൻ നിയമം കൊണ്ടുവരും
• ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കും, നിയമനത്തിന് കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ നിയമം നടപ്പിലാക്കും
• കോവിഡിനെ തുടർന്ന് മരണമടഞ്ഞവർക്ക് ധനസഹായം നൽകും
• കോവിഡ് ദുരന്ത നിവാരണ കമ്മീഷൻ രൂപീകരിക്കും
• തൊഴിൽ രഹിതരായ ഒരു ലക്ഷം യൂവാക്കൾക്ക് 50 ശതമാനം ഇരുചക്ര വാഹന സബ്സിഡി
• ഓട്ടോ, ടാക്സി തൊഴിലാളികൾക്ക് ഒറ്റത്തവണ 5000 രൂപ ലഭ്യമാക്കും
• സൗജന്യ ചികിത്സ ലഭ്യമാക്കാൻ നോ ബിൽ ഹോസ്പിറ്റലുകൾ സ്ഥാപിക്കും
• റബറിന് 250 രൂപയും നെല്ലിന് 30 രൂപയും നാളികേരത്തിന് 40 രൂപയും താങ്ങുവില നൽകും
• എല്ലാ നാണ്യവിളകൾക്കും ഉത്പാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും
• പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും
• അഞ്ചേക്കറിനു താഴെ കൃഷി ചെയ്യുന്ന അർഹരായ കൃഷിക്കാരുടെ പ്രളയത്തിനു മുൻപുള്ള രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും
• മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ, പെട്രോൾ, മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും
• പട്ടയം ലഭ്യമല്ലാത്ത തീരദേശവാസികൾക്ക് പട്ടയം
• സർക്കാർ മുന്നറിയിപ്പ് പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക വേതന സഹായം
• മത്സ്യബന്ധന ബോട്ടുകൾ, കെഎസ്ആർടിസി അടക്കമുള്ള യാത്രാ ബസുകൾ, ഓട്ടോറിക്ഷ, ഉടമസ്ഥർ ഓടിക്കുന്ന ടാക്സികൾ എന്നിവയ്ക്ക് ഇന്ധന സബ്സിഡി
• അർഹതയുള്ള സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകും
• എംഫിൽ, പിഎച്ച്ഡി പഠനം പൂർത്തിയാക്കിയ തൊഴിൽ രഹിതരായ വിദ്യാർഥിനികൾക്ക് മൂന്നു വർഷം യഥാക്രമം 7000, 10000 രൂപ നൽകും
• പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കും
• തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും
• കുട്ടികൾക്കെതിരായ പീഡന കേസുകളിൽ സമയബന്ധിതമായി തീർപ്പു കൽപ്പിക്കുന്നതിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കും, അന്വേഷണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നിയമ നിർമാണം നടത്തും
• അഴിമതി ഇല്ലാതാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും
• രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്താൻ പീസ് ആന്ഡ് ഹാർമണി ഡിപ്പാർട്ട്മെന്റ് രൂപീകരിക്കും
• വിദേശ കന്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം നടത്തും
• 700 രൂപ മിനിമം കൂലി നടപ്പിലാക്കും.