ഏ​തു ഉ​ന്ന​ത​നും മു​ക​ളി​ലാ​ണ് നി​യ​മ​മെ​ന്ന് ഹൈ​ക്കോ​ട​തി..! ചാലക്കുടി രാജീവ് കൊലക്കേസിൽ ഉദയഭാനുവിന് തിരിച്ചടി; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ചാ​ല​ക്കു​ടി​യി​ൽ വ​സ്തു ഇ​ട​പാ​ടു​കാ​ര​ൻ രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴാം പ്ര​തി അ​ഡ്വ​ക്കേ​റ്റ് സി.​പി. ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും പ്ര​തി​ക​ളു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന​ത് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന ഉ​ദ​യ​ഭാ​നു​വി​ന്‍റെ വാ​ദ​വും കോ​ട​തി നി​രാ​ക​രി​ച്ചു.

കീ​ഴ​ട​ങ്ങാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഉ​ദ​യ​ഭാ​നു​വി​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ഏ​തു ഉ​ന്ന​ത​നും മു​ക​ളി​ലാ​ണ് നി​യ​മ​മെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​ത് ആ​വ​ശ്യ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല.

ജ​സ്റ്റീ​സ് പി.​ഉ​ബൈ​ദി​ന്‍റ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ചു. അ​ന്വേ​ഷ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കൊ​ല്ല​പ്പെ​ട്ട രാ​ജീ​വി​ന്‍റെ അ​മ്മ സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ട​ക്കാ​ല ഉ​ത്ത​ര​വോ​ടെ അ​ഡ്വ.​ഉ​ദ​യ​ഭാ​നു​വി​നെ​തി​രാ​യ കേ​സ് അ​ന്വേ​ഷ​ണം നി​ല​ച്ചു​വെ​ന്നും ഉ​ത്ത​ര​വ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്.

കു​റ്റ​കൃ​ത്യം ന​ട​ന്ന ശേ​ഷം മു​ഖ്യ​പ്ര​തി ച​ക്ക​ര ജോ​ണി അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ഉ​ദ​യ​ഭാ​നു ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. ഉ​ദ​യ​ഭാ​നു​വി​ന് കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ല്‍ നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഉ​ദ​യ​ഭാ​നു​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് തു​ട​ങ്ങി. ഉ​ദ​യ​ഭാ​നു വീ​ട്ടി​ൽ ഇ​ല്ലെ​ന്ന് പോ​ലീ​സ് പറഞ്ഞു.

Related posts