ചാലക്കുടി: ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായി ഇരിങ്ങാലക്കുട സബ് ജയിലിൽ കഴിയുന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ.സി.പി.ഉദയഭാനുവിനെ മൂന്നു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ഉദയഭാനുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിച്ച ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ്.സൂരജാണ് ഉദയഭാനുവിനെ കസ്റ്റഡിയിൽ വിട്ടുകൊടുക്കുന്നതിന് ഉത്തരവിട്ടത്.
വെള്ളിയാഴ്ച നൽകിയ അപേക്ഷ ശനിയാഴ്ച പരിഗണിക്കേണ്ടിയിരുന്നുവെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വരെ ഉദയഭാനുവിനെ പോലീസ് കസ്റ്റഡിയിൽ വെക്കാം. ചാലക്കുടി ഡിവൈഎസ്പി എസ്.ഷംസുദ്ദീനാണ് അന്വേഷണചുമതല.