വൈക്കം: വൈക്കം, വെച്ചൂർ, തലയാഴം, ടിവിപുരം തുടങ്ങിയ പ്രദേശങ്ങളിൽ ഉടുന്പുക ളുടെ ശല്യം രൂക്ഷമായത് കർഷകരെ വലയ്ക്കുന്നു. ഉടുന്പ് ശല്യം വർധിച്ചതോടെ പ്രദേശങ്ങളിൽ വീടുകളിൽ കോഴി വളർത്താൻ കഴിയുന്നില്ല.
നാടൻ കോഴികളെ വ്യാപകമായി വളർത്തി കൊണ്ടിരുന്ന ഈപ്രദേശങ്ങളിൽ ഇപ്പോൾ നാടൻ കോഴി വളർത്തൽ പേരിനു പോലുമില്ലാതായിരിക്കുകയാണ്.
താറാവ് കർഷകരേയും മത്സ്യകർഷകരേയും ഉടുന്പിന്റ ഭീഷണി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. തണ്ണീർത്തടങ്ങൾ നികത്തുവാൻ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് പൂഴിമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചതിൽ നിന്നാണ് ഉടുന്പുകൾ ഇത്രയധികം വർധിച്ചത്.
ഇത്തരത്തിൽ നികത്തപ്പെട്ട പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടങ്ങളാണ് ഉടുന്പുകളുടെ താവളം. ക്രമേണ കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരങ്ങളിലേക്കും അവ വ്യാപിച്ചു.
കോഴി, താറാവ്, മൽസ്യകൃഷിയിലൂടെ ഉപജീവനം നടത്തുന്ന കർഷകർക്കും കുടുംബങ്ങൾക്കും ഉടുന്പുകൾ ഉണ്ടാക്കുന്ന ശല്യമൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ജില്ലാ കളക്ടർക്കും വനം വകുപ്പിലും പരാതി നൽകി.
ു