കൊയിലാണ്ടി: എടിഎമ്മിൽ പണമെടുക്കാൻ നിരവധി പേർ എത്താറുണ്ടെങ്കിലും ഉടുമ്പ് എത്തിയാൽ എന്ത് സംഭവിക്കും. ഇന്നലെ ഉച്ചയോടെ കൊയിലാണ്ടി നഗരമധ്യത്തിലെ സിൻഡിക്കറ്റ് ബാങ്ക് ശാഖയിലെ എടിഎമ്മിലാണ് ഭീമൻ ഉടുമ്പ് എത്തിയത്.
നീണ്ട സൈറൺ മുഴങ്ങിയതിനെ തുടർന്ന് മോഷണമാണെന്ന് കരുതി കൊയിലാണ്ടി പോലീസ് കുതിച്ചെത്തി നോക്കിയപ്പോഴാണ് എടിഎമ്മിനുള്ളിൽ ഉടുമ്പിനെ കാണുന്നത്. തുടർന്ന് ഉടുമ്പിനെ പോലീസ് പുറത്താക്കി. നിരവധി പേരാണ് ഉടുന്പിന് കാണാൻ എത്തിയത്.