പ്രവാസ ജീവിതം മതിയാക്കി കേരളത്തിൽ മുട്ടക്കോഴികൃഷി തുടങ്ങിയ തന്റെ സംരംഭം ഉദ്യോഗസ്ഥർ പൂട്ടിച്ചെന്ന ആരോപണവുമായി യുവാവ്.
ലോഹിത് എന്ന യുവാവാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മന്ത്രി സുനിൽ കുമാറിന്ഡറെ കൃഷിദീപം മാസികയിൽ മുട്ട കോഴി വളർത്തലിനെക്കുറിച്ചറിഞ്ഞ് ഒരു പരീക്ഷണം എന്ന നിലയിലാണ് വീടിന് മുകളിൽ കോഴി വളർത്തൽ ആരംഭിച്ചത്.
എന്നാൽ വ്യക്തി വിരോധത്തെത്തുടർന്ന് ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പോലും നടത്താതെ ഉദ്യോഗസ്ഥർ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പത്ത് വർഷത്തെ പ്രവാസം മതിയാക്കി കൃഷിയോടുള്ള താൽപ്പര്യത്തിൽ ജോലി മതിയാക്കി നാട്ടിൽ എന്തെലും ചെയ്യണം എന്ന് കരുതി പോയ എന്റെ അവസ്ഥയും ഇത് തന്നെ.
മന്ത്രി സുനിൽ കുമാറിന്റെ കൃഷിദീപം മാസികയിൽ മുട്ട കോഴി വളർത്തലിനെക്കുറിച്ചറിഞ്ഞ് ഒരു പരീക്ഷണം എന്ന നിലയിൽ വീടിന് മുകളിൽ 100 മുട്ട കോഴിയെ വീർത്തിയ എനിക്ക് പൊലൂഷൻ കൺടോളിൽ നിന്നും സ്റ്റോപ്പ് ചെയ്യാൻ നോട്ടീസ് വന്നു.
അതും എന്നോട് വ്യക്തിവൈര്യാഗ്യമുളള അയൽവാസിയായ ഒരു ചെറ്റയുടെ പരാതിയിൽ ഓടി വന്ന് പൂട്ടിച്ച ഉദ്യോഗസ്ഥ വർഗ്ഗമാണ് നമ്മുടെ നാടിന്റെ ശാപം.
ഞാൻ പൊലൂഷൻ വകുപ്പിനോട് പറഞ്ഞു ഒരു അയൽവാസിയല്ലാതെ മറ്റൊരു അയൽവാസി കൂടി കംപ്ലയന്റ് ചെയ്താൽ നിങ്ങൾ അത് കാണിച്ചാൽ നാളെ തന്നെ ഇത് മതിയാക്കാൻ തയ്യാറാണ് പക്ഷെ അതിന് പോലും വിലകൽപ്പിക്കാതെ അവർ എനിക്ക് സ്റ്റോപ്പ് മെമ്മോ അയച്ചു.
ലക്ഷങ്ങളുടെ ഹൈടെക്ക് കോഴിക്കൂടും മുട്ട ഇട്ട് തുടങ്ങിയ കോഴികളെയും മുടക്ക് മുതലിന്റെ 10 ശതമാനം പോലും തിരിച്ച് കിട്ടാതെ ഒഴിവാക്കേണ്ടതായി വന്നു. നമ്മുടെ നാട് നന്നാകില്ല അര് വിജാരിച്ചാലും ആരുടെ സംരഭങ്ങളും പൂട്ടിക്കാം അതാണ് നമ്മുടെ നാടിന്റെ അവസ്ഥ.
ഇന്ന് വീണ്ടും പ്രവാസം സ്വീകരിച്ച് ജീവിക്കാനാണ് നമ്മുടെ വിധി. കൃഷിദീപം മാസികയിൽ മന്ത്രി സുനിൽകുമാർ പറയുന്നുണ്ട് വീടുകളിൽ പരമാവധി മുട്ട കോഴി വളർത്താൻ പ്രോൽസാഹിപ്പിക്കും എന്ന്.
ആ ലേഖനം വായിച്ചിട്ടാണ് ഞാൻ കോഴികളെക്കുറിച്ച് പഠിക്കാനും അതിന് ശേഷം മറ്റൊരു സ്ഥലത്തേക്ക് കോഴികളെ മാറ്റാനും വാടകക്ക് ഒരു സ്ഥലവും എഗ്രിമെന്റ് കഴിഞ്ഞു പഞ്ചായത്തിൽ പോയപ്പോൾ പറഞ്ഞത് ഈ പഞ്ചായത്തിൽ കോഴി വളർത്തലിന് പർമിഷൻ ഇല്ലാ എന്നാണ്. അത് കേട്ടപ്പോഴെ മനസ്സ് പകുതി തളർന്നിരുന്നു.
ഫാമിനോടും കൃഷിയോടുമുള്ള താൽപ്പര്യത്തിൽ നാട്ടിൽ ഇനിയുള്ള ജീവിതം ജീവിച്ച് തീർക്കാൻ ആഗ്രഹിച്ച എനിക്ക് എന്റെ നാട്ടിലെ ഉദ്യോഗവർഗ്ഗം തന്ന ശിക്ഷയാണ് ഇത്.
ഒരു ഫാമിന് ലൈസൻസിന് വേണ്ടി പൊലൂഷൻ കൺട്രോളിൽ കയറി ഇറങ്ങുന്നവർ അറിയുക ആർക്ക് വേണമെങ്ങ്കിലും നമ്മുടെ സംരഭം പൂട്ടിക്കാൻ കഴിയും.
ഉദ്യോഗ വർഗ്ഗം നിങ്ങൾ തുടങ്ങാൻ അവരുടെ വാതിൽ മുട്ടുന്ന ദിവസം വേണ്ട അവർ പറന്ന് വന്ന് അത് പൂട്ടിക്കാൻ .
പഞ്ചായത്തിൽ നിന്നും വന്നവർക്ക് കാര്യം മനസിലായാലും ചില പൂട്ടിക്കൽ തൽപ്പരകക്ഷികൾ ഉള്ള കാലത്തോളം നാട്ടിൽ ഒരു മലരും തുടങ്ങാൻ കഴിയില്ല.
എല്ലാം ഉപേക്ഷിച്ച് ഇന്ന് വീണ്ടും പ്രവാസിയായി. പ്രവാസികളോട് ഒരു അപേക്ഷ കുറെ വർക്ഷം പ്രവാസിയായവർക്ക് കൃഷിയോടും ഫാമുകളോടും താൽപര്യമുണ്ടാകാം പക്ഷെ അത് വിചാരിച്ച് നാട്ടിൽ അതൊക്കെ തുടങ്ങാൻ എന്ന് വിചാരിച്ച് പ്രവാസം മതിയാക്കി വരാതിരിക്കുക നയിച്ച് ജീവിക്കുന്നവരോട് ഇവിടെ ഉള്ളവർക്ക് പുച്ചമാണ്.
പ്രവാസം മതിയാക്കി വല്ല രാഷ്ട്രീയത്തിലും ഇറങ്ങുക നിങ്ങൾക്ക് ശോഭിക്കാൻ കഴിയും. പൊരുതാൻ അറിയാഞ്ഞിട്ടല്ല ഇതൊന്നും നിർത്തിയത്.
മാനസികമായി ഈ വർഗ്ഗം തളർത്തിക്കളയും . കൈയ്യിലുളള പൈസ പോയത് മിച്ചം ഇനി പ്രവാസത്തിലൂടെ ഒന്നാം ക്ലാസ് മുതൽ തുടങ്ങണം ഒന്ന് കരപറ്റാൻ