യു​എ​ഫ്സി​യി​ൽ ഇന്ത്യൻ താരം പൂ​ജ തോ​മ​റി​ന്‍റെ ച​രി​ത്ര ഇ​ടി

ന്യൂ​യോ​ർ​ക്ക്: യു​എ​ഫ്സി (അ​ൾ​ട്ടി​മേ​റ്റ് ഫൈ​റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്) വേ​ദി​യി​ൽ ജ​യം നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ താ​രം എ​ന്ന ച​രി​ത്ര​നേ​ട്ടം കു​റി​ച്ച് പൂ​ജ തോ​മ​ർ.

യു​എ​ഫ്സി ലൂ​യി​സ് വി​ല്ലെ 2024 പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു പൂ​ജ​യു​ടെ ച​രി​ത്ര ജ​യം. വ​നി​ത​ക​ളു​ടെ സ്ട്രോ​വെ​യി​റ്റ് വി​ഭാ​ഗ​ത്തി​ൽ ബ്ര​സീ​ലി​ന്‍റെ റ​യാ​ൻ ഡോ​സ് സാ​ന്‍റോ​സി​നെ സ്പ്ലി​റ്റ് ഡി​സി​ഷ​നി​ലൂ​ടെ (30-27, 27-30, 29-28) പൂ​ജ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മി​ക്സ​ഡ് മാ​ർ​ഷ​ൽ ആ​ർ​ട്ട്സ് പ്ര​മോ​ഷ​ൻ വേ​ദി​യാ​യ യു​എ​ഫ്സി​യു​മാ​യി ക​രാ​ർ ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വ​നി​ത എ​ന്ന നേ​ട്ടം പൂ​ജ 2023ൽ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യാ​യ പൂ​ജ വു​ഷു​വി​ൽ അ​ഞ്ച് ത​വ​ണ ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment